Monday, May 20, 2024
spot_img

തലയിൽ ഹെൽമെറ്റുമായി ബസ് ഡ്രൈവർ; ഹര്‍ത്താല്‍ ദിനത്തില്‍ കരുതലുമായി കെഎസ്ആര്‍ടിസി ജീവനക്കാർ ; വീഡിയോ വൈറൽ

ആലുവ: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ കെഎസ്ആര്‍ടിസി ഡ്രൈവറുടെ വീഡിയോ വൈറലാകുന്നു. ഹര്‍ത്താലുമായി ബന്ധപ്പെട്ട കല്ലേറ് അടക്കം ആക്രമണങ്ങള്‍ പ്രതീക്ഷിച്ച് രംഗത്ത് ഇറങ്ങിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ സുരക്ഷയുടെ ഭാഗമായാണ് ഹെല്‍മറ്റ് ഇട്ട് വണ്ടിയോടിക്കുന്നത്.

അതേസമയം, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹർത്താൽ പുരോ​ഗമിക്കുന്നതിനിടെ വ്യാപക ആക്രമണങ്ങൾ നടക്കുന്നു . പലയിടത്തും കെഎസ്ആര്‍ടിസി വാഹനങ്ങൾക്ക് നേരെ ഉൾപ്പെടെ കല്ലേറ് ഉണ്ടായി . കോഴിക്കോട്,വയനാട്,തിരുവനന്തപുരം,ആലപ്പുഴ,പന്തളം ,കൊല്ലം ,തൃശൂർ ,കണ്ണൂർ എന്നിവിടങ്ങളിലാണ് വാഹനങ്ങൾക്ക് നേരെ കല്ലേറ് ഉണ്ടായത് .

Related Articles

Latest Articles