Wednesday, May 8, 2024
spot_img

ഹൃദയസ്പർശിയായ ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് റാണി ഓർമ്മകൾ പങ്കുവെച്ചത്

പഴയകാല നിർമ്മാതാവ് മഞ്ചേരിചന്ദ്രന്റെ മകളും എഴുത്തുകാരിയും ,നടിയും , ആക്ടിവിസ്റ്റ്യുമായ റാണി ശരണിന്റെ അച്ഛന്റെ ഓർമ്മകൾ പങ്കുവെച്ച് ഉള്ള ഫേസ്ബുക് പോസ്റ്റ് ശ്രീദേയമാകുന്നു . റാണി ശരൺ
എഴുത്തുകാരി ,നടി, ആക്ടിവിസ്റ്റ് തുടങ്ങിയ മേഖലയെല്ലാം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീ രത്നമാണ് റാണി ശരൺ. സിനിമ, സീരിയൽ താരവും ഡബ്ബിങ് കലാകാരനുമായ ശരൺ പുതുമനയുടെ പത്നിയും പഴയകാല നിർമ്മാതാവായ മഞ്ചേരി ചന്ദ്രന്റെ മകളുമാണ്.
പിതാവിന്റെ പഴയ ഓർമ്മകൾ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ റാണി. ഹൃദയസ്പർശിയായ ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ് റാണി ഓർമ്മകൾ പങ്കുവെച്ചത്.
റാണി ശരൺ കുറിച്ച ഫെയ്സ്ബുക്ക് കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ
ഇടയ്ക്കിടെ ഫോട്ടോ ഗ്യാലറിയിലൂടെ പരതുന്നൊരു പതിവുണ്ട്. ഫോട്ടോകളിൽ കാലവും കഥകളും ഒക്കെ അങ്ങനെ കല്ലിച്ച് കിടക്കുമല്ലോ!ഇന്ന് അങ്ങനെ ഒരു പരതലിൽ ആണ് ഇത് കണ്ണിൽ ഉടക്കിയത്.ഇത് കണ്ടപ്പോ ആണ് ഒരു കാര്യം ഓർമ വന്നത്. അച്ഛൻ ചെയ്ത പോലീസ് വേഷങ്ങളുടെ ബലത്തിൽ , ശുണ്ഠി പിടിപ്പിക്കാനോ സങ്കടപ്പെടുത്താനോ നോക്കുന്നവരോട് ഈ മോളുടെ ഒരു താക്കീത് ഉണ്ടായിരുന്നു വിവേകമില്ലാത്ത കുഞ്ഞു പ്രായത്തിൽ “ൻ്റെ അച്ഛനുണ്ടല്ലോ പോലീസാണ്…വന്നു അങ്ങട്ട് തല്ലും,വെടി വെക്കും,പിടിച്ച് കൊണ്ട് പോവും.”ഇതിൽ ഏതെങ്കിലും ഒന്നാവും ഭീഷണി.അച്ഛൻ ചെയ്ത വേഷങ്ങളിൽ തല്ല് കൊള്ളുന്ന വേഷങ്ങൾ കൂടുതലും കൊടുക്കുന്നത് കുറവും ആണ്.എന്നാലും പോലീസ് വേഷം ഒരു രക്ഷയായി കുഞ്ഞു മനസ്സിൽ കയറിയത് എന്നാണോ ആവോ!
ഒന്നുണ്ട്. പ്രായഭേദമന്യേ ആളുകൾ ബഹുമാനത്തോടെ ചന്ദ്രേട്ടൻ എന്ന് വിളിച്ചിരുന്ന മഞ്ചേരി ചന്ദ്രൻ എന്ന എൻ്റെ അച്ഛൻ ചങ്കുറപ്പുള്ള മനുഷ്യൻ ആയിരുന്നു. എന്തെങ്കിലും അനീതി കണ്ടാൽ നെഞ്ച് വിരിച്ച് “എന്താടാ ” എന്ന് ചോദിക്കുന്ന , എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ പക്ഷം പിടിക്കാതെ ന്യായമായ പരിഹാരം ഉണ്ടാക്കി തരും എന്ന് ഉറപ്പുള്ള ഒരാൾ… ആളായി ഇന്ന് കൂടെ ഇല്ലെങ്കിലും നെഞ്ച് പിടയ്ക്കുമ്പോ ഉള്ളിൽ കണ്ണുനീരിൻ്റെ ചൂട് ഉറയുമ്പോ നിസ്സഹായതയിൽ ആടി ഉലയുന്നോ എന്ന് തോന്നുമ്പോൾ അദൃശ്യമായി ഒരു ബലം വന്നു പൊതിയുന്നത് അറിയും… “എല്ലാം കണ്ടും കേട്ടും അറിഞ്ഞും ഉണ്ടല്ലോ ഇവിടെ ഒക്കെ” എന്ന്…അതെ…ഇഹലോകത്തെ മനുഷ്യൻ്റെ പരിമിതി മറുലോകത്ത് ഇരിയ്ക്കുന്നവർക്ക് ഇല്ലല്ലോ…

Related Articles

Latest Articles