Friday, September 25, 2026

അജിത് പവാറിനും കാര്യം മനസിലായി

മുംബൈ : പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും ആരുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി. മുംബൈയിലെ എന്‍സിപി പ്രവര്‍ത്തകരുടെ ഏകദിന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരാഷ്ട്ര നിയമസഭയില്‍ സിഎഎയ്ക്കും എന്‍പിആറിനുമെതിരെ പ്രമേയം പാസാക്കുന്നത് അനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ആളുകള്‍ സിഎഎയെയും എന്‍പിആറിനെയും കുറിച്ച് ”തെറ്റായ വിവരങ്ങള്‍” പ്രചരിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ഈ വിഷയത്തില്‍ കൂടുതല്‍ ബോധവത്കരണം നടത്തണമെന്നും ആവശ്യപ്പെട്ടു.

സിഎഎയെയും എന്‍പിആറിനെയും കുറിച്ച് ആരും വിഷമിക്കേണ്ടതില്ലെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അതേ അഭിപ്രായം തന്നെയാണ് അജിത് പവാറും പ്രകടിപ്പിച്ചത്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച ശേഷം പത്രസമ്മേളനത്തില്‍ സംസാരിച്ച ഉദ്ദവ് താക്കറെ അയല്‍രാജ്യങ്ങളില്‍ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കാനുള്ള നിയമനിര്‍മ്മാണമാണ് സിഎഎയെന്ന് പറഞ്ഞിരുന്നു.

Related Articles

Latest Articles