Tuesday, May 21, 2024
spot_img

ഭരണനേട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ അതി വേഗം മുന്നോട്ട് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി

ദില്ലി : പൗരത്വ നിയമ ഭേദഗതിയിലൂടെ രാഷ്ട്രനിര്‍മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ എടുത്ത് പറയുകയാണ് പാര്‍ലമെന്റ് അംഗങ്ങളെ അഭിസംബോധന ചെയ്ത നയപ്രഖ്യാപന പ്രസംഗത്തിലൂടെ രാഷ്ട്രപതി ചെയതത്. കൂടാതെ അയോധ്യ വിധിയും, കാശ്മീര്‍ വിഷയവും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജമ്മു കാശ്മീരിലെ ജനങ്ങള്‍ക്ക് നീതിനടപ്പാക്കാന്‍ ഇതിലൂടെ സാധിച്ചെന്നും. ഭരണഘടനയിലെ ആര്‍ട്ടിക്കള്‍ 370, 35എ എന്നിവ റദ്ദാക്കിയത് ചരിത്രപരമായ നേട്ടമാണ് എന്നുമായിരുന്നു രാഷ്ട്രപതിയുടെ നിരീക്ഷണം.

അയോധ്യ വിധിയുടെ കാര്യത്തില്‍ പക്വതയോടെ രാജ്യം ഉള്‍ക്കൊണ്ടു എന്നും അദ്ദേഹം പറഞ്ഞു. ബജറ്റ് സമ്മേളനങ്ങള്‍ക്ക് മുന്നോടിയായാണ് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം നടന്നത്. . വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിരവധി പദ്ധതികള്‍ നടപ്പാക്കിയതും, ദില്ലിയിലെ അനധികൃത കോളനികള്‍ നിയമ വിധേയമാക്കിയതോടെ 40 ലക്ഷം ജനങ്ങള്‍ക്ക് നേട്ടമുണ്ടായതും, മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പാക്കാന്‍ ശ്രമം നടത്തിയതും അടക്കമുള്ള കാര്യങ്ങള്‍ രാഷ്ട്രപതി പരാമര്‍ശിച്ചു.പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമം ഗാന്ധിജിയുടെ സ്വപ്നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. നയ പ്രഖ്യാപന പ്രസംഗത്തെ നിറഞ്ഞ കൈയ്യടിയോടെയാണ് ഭരണപക്ഷം സ്വീകരിച്ചത്.

Related Articles

Latest Articles