Saturday, May 18, 2024
spot_img

തെരെഞ്ഞെടുപ്പൊക്കെയല്ലേ…. ശമ്പളപരിഷ്കരണത്തിനു 2019,ജൂലൈ 1 മുതൽ മുൻകാലപ്രാബല്യം | Cabinet

പതിനൊന്നാം ശമ്പള കമ്മിഷന്‍ ശുപാര്‍ശ പ്രകാരം ശമ്പള-പെന്‍ഷന്‍ പരിഷ്‌കരണത്തിന് 2019 ജൂലായ് ഒന്നാം തിയതി മുതല്‍ പ്രാബല്യം നല്‍കാന്‍ ഇന്ന്മ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍അറിയിച്ചതാണ് ഇക്കാര്യം.പരിഷ്‌കരിച്ച പെന്‍ഷന്‍ 2021 ഏപ്രില്‍ ഒന്ന് മുതല്‍ നല്‍കി തുടങ്ങും. പാര്‍ട്ട് ടൈം പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോഴത്തെ രീതിയില്‍ 30 വര്‍ഷത്തെ സേവന കാലത്തിന് മുഴുവന്‍ പെന്‍ഷനും 10 വര്‍ഷത്തെ യോഗ്യതാ സേവന കാലത്തിന് ഏറ്റവും കുറഞ്ഞ പെന്‍ഷനും നല്‍കുന്നത് തുടരും. ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്‍ഷന്‍ 11,500 രൂപയായും കൂടിയ അടിസ്ഥാന പെന്‍ഷന്‍ 83,400 രൂപയായും ഉയര്‍ത്തും .ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്‍ഷന്‍ 11,500 രൂപയായും കൂടിയ കുടുംബ പെന്‍ഷന്‍ 50,040 രൂപയായി വര്‍ധിപ്പിക്കും. പെന്‍ഷകാരുടെയും, കുടുംബ പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ അലവന്‍സ് പ്രതിമാസം 500 രൂപയായി വര്‍ധിപ്പിക്കും.മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത് വരെ ഈ അലവന്‍സ് തുടരുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.

Related Articles

Latest Articles