റഫാല്‍ ഇടപാട് സംബന്ധിച്ച സിഎജി റിപ്പോര്‍ട്ട് പൂര്‍ത്തിയായതായി സൂചന. റിപ്പോര്‍ട്ട് തിങ്കളാഴ്ച രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും ബുധനാഴ്ച പാര്‍ലമെന്റില്‍ വെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

വെള്ളിയാഴ്ച തന്നെ റിപ്പോര്‍ട്ട് പൂര്‍ത്തിയായതായാണ് വിവരം. സിഎജി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കേന്ദ്രസര്‍ക്കാരിന് കൈമാറും. ഇതിന് ശേഷമായിരിക്കും പാര്‍ലമെന്റിന്റെ ഇരു സഭകളിലും വെക്കുക. ഇതിനായി രഷ്ട്രപതി ഭവന്‍ റിപ്പോര്‍ട്ട് ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനും കൈമാറും

റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരായി പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ടിന് വലിയ പ്രാധാനമാണ് കല്‍പിക്കപ്പെടുന്നത്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ച നടത്തിയതിന്റെ തെളിവുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.