Monday, June 17, 2024
spot_img

ഗവര്‍ണ്ണര്‍ ആനന്ദബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു; മമതയ്ക്ക് വന്‍ തിരിച്ചടി

ഗവര്‍ണര്‍ ഡോ. ആനന്ദ ബോസിനും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികള്‍ കല്‍ക്കട്ട ഹൈക്കോടതി സ്‌റ്റേ ചെയ്തു. തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞതിനാല്‍ ഹര്‍ജിക്കാരന് ജാമ്യം നല്‍കുന്നതില്‍ തെറ്റില്ലെന്ന് കോടതി നിരീക്ഷിച്ചു. ജൂണ്‍ 17 വരെയാണ് കോടതി സ്റ്റേ അനുവദിച്ചിരിക്കുന്നത് . മമതാ ബാനര്‍ജിയുടെ കുതന്ത്രങ്ങള്‍ക്കുള്ള തിരിച്ചടിയാണ് കല്‍ക്കട്ട ഹൈക്കോടതി ഉത്തരവെന്ന് ഗവര്‍ണ്ണറുടെ ഓഫീസ് പ്രതികരിച്ചു

ഗവര്‍ണര്‍ക്ക് നല്‍കിയിട്ടുള്ള ഭരണഘടനാപരമായ അധികാരം ലംഘിച്ച്, രാഷ്ട്രീയ കാരണങ്ങളാല്‍ മമതയുടെ സര്‍ക്കാര്‍ ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ കള്ളക്കേസ് ചുമത്തുകയാണ്. രാജ്ഭവന്‍ ഉദ്യോഗസ്ഥരെ കള്ളക്കേസുകള്‍ ചുമത്തി സര്‍ക്കാര്‍ ഉപദ്രവിക്കുകയും ചെയ്തു. ഈ നടപടികളെല്ലാം നിയമവിരുദ്ധമാണെന്ന് കല്‍ക്കട്ട ഹൈക്കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നു. എല്ലാ അന്വേഷണവും സ്റ്റേ ചെയ്യുകയും ചെയ്തു, രാജഭവന്‍ വിശദീകരിച്ചു

ഗവര്‍ണ്ണര്‍ക്കും രാജ്ഭവന്‍ ജീവനക്കാര്‍ക്കും എതിരായ നടപടികളും എഫ്‌ഐആറും റദ്ദാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ‘ വിഷയം ഇടക്കാല ഘട്ടത്തിലാണ്. തെളിവുകള്‍ ഇതിനകം അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിലാണ്. തന്നെ മുറിക്കുള്ളില്‍ ഇരുത്തുകയും ഹര്‍ജിക്കാരന്‍ വഴിതടയുകയും ചെയ്തതായി പരാതിക്കാരി പറയുന്നു. ഹര്‍ജിക്കാരനും മറ്റ് ജീവനക്കാരും ചേര്‍ന്ന് പരാതിക്കാരിയുടെ ബാഗും ഫോണും എടുത്തുകൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാമര്‍ശമുണ്ട്. പക്ഷേ അവര്‍ എങ്ങനെയോ മുറി വിട്ടതായും പറയുന്നു. 2024 ജൂണ്‍ 17 വരെ കേസ് സ്റ്റേ ചെയ്താല്‍ അന്വേഷണത്തിന് തിരിച്ചടിയുണ്ടാകുമെന്ന് ഈ ഘട്ടത്തില്‍ തോന്നുന്നില്ല. കോടതി വീണ്ടും തുറക്കുന്നതിന് അനുസരിച്ച് റിപ്പോര്‍ട്ട് റെഗുലര്‍ ബെഞ്ചിന് മുമ്പാകെ വയ്ക്കട്ടെ. ഇതാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഗവര്‍ണ്ണര്‍ക്ക് അനുകൂലമായ കോടതി നടപടി മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്ക് വന്‍ തിരിച്ചടിയാണ്.
സന്ദേശഖാലി വിഷയവുമായി ബന്ധപ്പെട്ട് തൃണമൂൽ സർക്കാർ പ്രതിച്ഛായ തകർന്ന് തരിപ്പണമായി നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഗവർണ്ണർക്കെതിരെ ലൈംഗിക ആരോപണം ഉയരുന്നത്. ഇത് ബംഗാൾ സർക്കാർ കെട്ടിച്ചമച്ചെതെന്ന ആരോപണം ആദ്യം മുതൽക്ക് തന്നെ ഉയർന്നിരുന്നു. ആരോപണത്തെ സധൈര്യം നേരിട്ട ആനന്ദബോസ് സത്യം തെളിയുക തന്നെ ചെയ്യും എന്ന നിലപാടാണ് സ്വീകരിച്ചത്. ആരോപണത്തെ രാഷ്ട്രീയ നേട്ടത്തിനായി തൃണമൂൽ ഉപയോഗിക്കാൻ ശ്രമിക്കുകയും ചെയ്തു.
ഗവർണ്ണർക്കെതിരെ ക്രിമിനല്‍ നടപടി സാധ്യമല്ലെന്നിരിക്കേ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഗവര്‍ണ്ണറെ നീക്കാനും മമത സർക്കാരിൽ നിന്നും പാഴ്ശ്രമമുണ്ടായി

Related Articles

Latest Articles