വിക്കറ്റ് നേടിയ ചെഹലിന്റെ ആഹ്ളാദം
കൊൽക്കത്ത :പ്ലേ ഓഫ് ഉറപ്പിക്കുന്നതിന് ഇരു ടീമുകൾക്കും നിർണ്ണായകമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ രാജസ്ഥാൻ റോയൽസിന് 150 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റു ചെയ്തു കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 149 റൺസെടുക്കാനെ സാധിച്ചുള്ളൂ. നാലു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ യുസ്‌വേന്ദ്ര ചെഹലാണ് വമ്പൻ അടിക്കാർ നിറഞ്ഞ കൊൽക്കത്തയെ വമ്പൻ സ്‌കോറിൽ നിന്ന് അകറ്റിയത്. ട്രെന്റ് ബോൾട്ട് രണ്ടു വിക്കറ്റും കെ.എം.ആസിഫ്, സന്ദീപ് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അർധസെഞ്ചറി നേടിയ വെങ്കടേഷ് അയ്യരാണ് (42 പന്തിൽ 57) ഇന്ന് കൊൽക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷകൾ മുഴുവൻ തോളിലേറ്റിയത്. ക്യാപ്റ്റൻ നിതീഷ റാണയും (17 പന്തിൽ 22) അൽപം പിടിച്ചുനിന്നു. ടോസ് നേടിയ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. പവർപ്ലേ പൂർത്തിയാകുന്നതിനു മുൻപു തന്നെ ഓപ്പണർമാരായ ജയ്സൻ റോയും (8 പന്തിൽ 10), റഹ്മാനുള്ള ഗുർബാസും തിരികെ ഡ്രസിങ് റൂമിലെത്തി. (12 പന്തിൽ 18) എ. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 14 റൺസ് മാത്രമാണ് കൂട്ടിച്ചേർത്തത്. മൂന്നാം ഓവറിൽ റോയിയെയും അഞ്ചാം ഓവറിൽ ഗുർബാസിനെയും ട്രെന്റ് ബോൾട്ടാണ് പുറത്താക്കിയത്.
എന്നാൽ മൂന്നാം വിക്കറ്റിൽ ഒന്നിച്ച വെങ്കടേഷ് അയ്യർ– നിതീഷ് റാണ സഖ്യം പതിയെ കൊൽക്കത്തയെ വൻ തകർച്ചയിൽ നിന്ന് ഉയർത്തിക്കൊണ്ട് വന്നു. ഇരുവരും ചേർന്ന് 48 റൺസാണ് സ്കോർബോർഡിൽ കൂട്ടിച്ചേർത്തത് കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ റാണയെ പുറത്താക്കി ചെഹലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ ആന്ദ്രെ റസ്സലിനെ മലയാളി താരം കെ.എം.ആസിഫ് അശ്വിന്റെ കൈകളിൽ എത്തിച്ചു. പിന്നീട് വെങ്കടേഷ് അയ്യർ, റിങ്കു സിങ് (18 പന്തിൽ 16), ശാർദൂൽ ഠാക്കൂർ (2 പന്തിൽ 1) എന്നിവരെ ചെഹൽ പറഞ്ഞയച്ചതോടെ കൊൽക്കത്തയുടെ പ്രതീക്ഷകൾ അസ്തമിച്ചു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…