Monday, April 29, 2024
spot_img

ഫോസിലൈസ് ചെയ്‍ത ദിനോസർ മുട്ട, അകത്ത് ഭ്രൂണം തിരികെ വരുമോ ദിനോസർ? | Dinosaur

ഫോസിലൈസ് ചെയ്‍ത ദിനോസർ മുട്ട, അകത്ത് ഭ്രൂണം തിരികെ വരുമോ ദിനോസർ? | Dinosaur

ഫോസിലൈസ് ചെയ്ത ദിനോസർ മുട്ടയ്ക്കുള്ളിൽ നിന്ന് 66 മുതൽ 72 ദശലക്ഷം വർഷം വരെ പഴക്കമുള്ള ഭ്രൂണം കണ്ടെത്തി. ആധുനിക പക്ഷികളും ദിനോസറുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുതിയ വെളിച്ചം വീശാൻ ഈ കണ്ടെത്തൽ സഹായിക്കുമെന്ന് വിദഗ്ധർ പറയുന്നു. ‘ബേബി യിംഗ്ലിയാങ്’ എന്ന് പേരിട്ട ഈ ഭ്രൂണം, തെക്കൻ ചൈനയിലെ ഗാൻഷൂവിലെ ക്രിറ്റേഷ്യസ് പാറകളിൽ നിന്നാണ് കണ്ടെത്തിയത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ ദിനോസർ ഭ്രൂണമാണിത്. ഇത് പല്ലില്ലാത്ത തെറോപോഡ് ദിനോസറിന്റേതോ, ഓവിറാപ്റ്റോറോസറുടേതോ ആണ്. ‌ദിനോസറുകൾ വിരിയിക്കുന്നതിന് തൊട്ടു മുൻപുള്ള പക്ഷിയെപ്പോലെയുള്ള ഭാവങ്ങളാണ് ഭ്രൂണത്തിനുള്ളത്.

Related Articles

Latest Articles