Tuesday, October 13, 2026

മുംബൈക്കെതിരെ ഒരിക്കലും കളിക്കാനാകില്ല; പൊള്ളാർഡ് ഐപിഎല്ലിൽ നിന്നും വിരമിച്ചു

മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്തതിന് പിന്നാലെ ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് കീറൺ പൊള്ളാർഡ്. മുംബൈ ഇന്ത്യൻസിന് തലമുറ മാറ്റം വേണമെന്ന കാര്യം അംഗീകരിക്കുന്നു. മുംബൈക്കായി കളിക്കാനായില്ലെങ്കിൽ അവർക്കെതിരെ ഒരിക്കലും കളിക്കാൻ തനിക്ക് കഴിയില്ലെന്ന് പൊള്ളാർഡ് പ്രസ്താവനയിൽ അറിയിച്ചു

മുംബൈക്ക് വേണ്ടി കളിക്കാനായില്ലെങ്കിലും അടുത്ത സീസണിൽ അവരുടെ ബാറ്റിംഗ് പരിശീലകനായി താനുണ്ടാകുമെന്നും പൊള്ളാർഡ് വ്യക്തമാക്കി. ടീമംഗങ്ങൾക്കും മുകേഷ് അംബാനി, നിത അംബാനി തുടങ്ങിയവർക്കും നന്ദി പറഞ്ഞു കൊണ്ടാണ് പൊള്ളാർഡിന്റെ പ്രസ്താവന

189 മത്സരങ്ങളാണ് ഐപിഎല്ലിൽ പൊള്ളാർഡ് കളിച്ചത്. കഴിഞ്ഞ 13 സീസണുകളിലും മുംബൈയുടെ പ്രധാന താരമായിരുന്നു. ഐപിഎല്ലിൽ മുംബൈക്കല്ലാതെ മറ്റൊരു ടീമിന് വേണ്ടിയും പൊള്ളാർഡ് കളിച്ചിട്ടില്ല. മുംബൈ കുപ്പായത്തിൽ അഞ്ച് കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 189 മത്സരങ്ങളിൽ നിന്ന് 3412 റൺസും 69 വിക്കറ്റുകളും നേടി. രോഹിതിന്റെ അഭാവത്തിൽ ടീമിനെ നയിച്ചതും പൊള്ളാർഡായിരുന്നു.

Related Articles

Latest Articles