Wednesday, September 30, 2026

സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരം; പാർട്ടി പരിശോധിക്കും, വി ഡി സതീശൻ

തിരുവനന്തപുരം:കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനകൾ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് ഇത് പരിശോധിക്കും. വിവാദ പ്രസ്താവന നാക്കുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. പ്രധാനപ്പെട്ട നേതാക്കൾ കെപിസിസി പ്രസിഡന്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തിൽ എതിർപ്പുയർത്തിയ ഘടക കക്ഷികളുമായും സംസാരിക്കുമെന്ന് സതീശൻ പറഞ്ഞു

മതേതര നിലപാടിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ കോൺഗ്രസിനുണ്ടാകില്ല. കെപിസിസി അധ്യക്ഷന്റെ ഭാഗത്ത് നിന്ന് തുടർച്ചയായി ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ബംഗാളിൽ പരസ്യമായി സിപിഎം-ബിജെപി ബാന്ധവമാണ്. അങ്ങനെയുള്ള സിപിഎം ഞങ്ങളെ സംഘി വിരുദ്ധത പഠിപ്പിക്കാൻ വരേണ്ടെന്നും സതീശൻ പറഞ്ഞു

Related Articles

Latest Articles