Tuesday, May 21, 2024
spot_img

കൊ_ ല_ പാതകികളുടെ കേന്ദ്രമായി കാനഡ, തള്ളിപ്പറഞ്ഞു ബംഗ്ലദേശും ! ട്രൂഡോ, ഭാരതത്തോട് കളി വേണ്ട

ഭീകരവാദത്തിനെതിരായ കാനഡയുടെ നയത്തിനെതിരെ ഇന്ത്യക്ക് പിന്നാലെ നിരവധി രാജ്യങ്ങൾ രംഗത്തെത്തുകയാണ്. ഇപ്പോഴിതാ, ശ്രീലങ്കയ്ക്ക് പിന്നാലെ കാനഡയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തുകയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മോമെനാണ് ഖലിസ്ഥാൻ ഭീകരർക്ക് കാനഡ താവളമൊരുക്കുന്നുവെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കാനഡ കൊലപാതകികളുടെ കേന്ദ്രമാകരുതെന്നും കുറ്റകൃത്യം നടത്തുന്നവർക്ക് കാനഡയിൽ ചെന്ന് അഭയം പ്രാപിക്കാമെന്നതാണ് ഇപ്പോഴത്തെ സാഹചര്യമെന്നും അബ്ദുൾ മോമെൻ തുറന്നടിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും യാതന അനുഭവിക്കുമ്പോൾ കൊലപാതകികൾക്ക് കാനഡയിലിരുന്ന് സുഖജീവിതം നയിക്കാമെന്ന അവസ്ഥയിൽ നിന്നും മാറ്റം സംഭവിക്കണമെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. അതേസമയം, ബംഗ്ലാദേശ് രാഷ്‌ട്രപിതാവ് ഷെയ്ഖ് മുജീബുർ റെഹ്‌മാനെ കൊലപ്പെടുത്തിയ പ്രതിയെ ഇപ്പോഴും കാനഡ സംരക്ഷിക്കുകയാണെന്നും വിദേശകാര്യമന്ത്രി ഓർമ്മിപ്പിച്ചു.

ബംഗ്ലാദേശിന്റെ സ്ഥാപക നേതാവായ ബംഗബന്ധു ഷെയ്ഖ് മുജീബുർ റെഹ്‌മാനെ കൊന്നതിൽ സ്വയം കുറ്റസമ്മതം നടത്തിയ നൂർ ചൗധരിയെ കാനഡ ഇപ്പോഴും സംരക്ഷിക്കുകയാണ്. കൊലയാളിയെ ബംഗ്ലാദേശിന് വിട്ടുതരണമെന്ന് അനവധി തവണ കാനഡയോട് അപേക്ഷിച്ചിട്ടും ഇതുവരെയും കനേഡിയൻ സർക്കാർ ചെവികൊണ്ടില്ല. പലതരം ഒഴിവുകഴിവുകൾ പറഞ്ഞ് ബംഗ്ലാദേശിന്റെ ആവശ്യം നിരസിക്കുകയാണെന്നും മനുഷ്യാവകാശത്തിന്റെ പേരിൽ കൊലപാതകികളെ സംരക്ഷിക്കുകയെന്നതാണ് കാനഡയുടെ നിലപാടെന്നും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ അബ്ദുൾ മെമോൻ തുറന്നടിച്ചു. കൂടാതെ, മനുഷ്യാവകാശങ്ങളെ പലപ്പോഴായി പലരും ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പക്ഷെ കൊലപാതകികളെയും ഭീകരരെയും തീവ്രവാദികളെയും സംരക്ഷിക്കുന്നതിനായി ഒരു ഭരണകൂടം മനുഷ്യാവകാശ നിയമങ്ങളെ ഉപയോഗിക്കുന്നുവെന്നത് തീർത്തും നിർഭാഗ്യകരമാണെന്നും എ.കെ അബ്ദുൾ മൊമെൻ തുറന്നടിച്ചു.

അതേസമയം, ഇന്ത്യയുമായി ഇടഞ്ഞാൽ തങ്ങൾക്കാണ് അത് കനത്ത തിരിച്ചടികളുണ്ടാക്കുക എന്ന സത്യം കാനഡയും തിരിച്ചറിഞ്ഞിരിക്കുകയാണ്. കാരണം, ഇന്ത്യയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്നാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പുതിയ പ്രസ്താവന. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ആരോപണം ട്രൂഡോ ഉയർത്തിയിരുന്നു. എന്നാൽ ഈ വാദം തള്ളി ഇന്ത്യ രംഗത്തെത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തേയും ഇത് ബാധിച്ച് തുടങ്ങിയതോടെയാണ് ഇന്ത്യയുമായുള്ള ബന്ധം തങ്ങൾക്ക് ഏറെ പ്രധാനമാണെന്ന പ്രസ്താവനയുമായി ട്രൂഡോ രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Latest Articles