Wednesday, May 15, 2024
spot_img

കാവിയിൽ മുങ്ങി പാക് പട !ഹോട്ടലിൽ എത്തിയ പാക് ടീമിനെ ജീവനക്കാർ സ്വീകരിച്ചത് കാവി ഷാൾ പുതപ്പിച്ച്; വീഡിയോ വൈറൽ

ഒക്ടോബർ അഞ്ചു മുതൽ ഭാരതം ആതിഥേയത്വം വഹിക്കുന്ന ഐസിസി ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ പങ്കെടുക്കാൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തത്. പാകിസ്ഥാനിൽ നിന്ന് ദുബായ് വഴിയാണ് സംഘം ഹൈദരാബാദിലെത്തിയത്. രാജ്യത്തെത്തിയ എല്ലാ താരങ്ങൾക്കും വിമാനത്താവളത്തിൽ ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഇതിന്റെ വീഡിയോ പാക് ടീം സമൂഹ മാദ്ധ്യമങ്ങളിലടക്കം പങ്കു വച്ചിരുന്നു.

എന്നാൽ ഇപ്പോൾ മറ്റൊരു വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. പാക് ടീമിന് താമസ സൗകര്യമൊരുക്കിയിരുന്ന ഹൈദരാബാദിലെ പാർക്ക് ഹയാത്ത് ഹോട്ടലിൽ എത്തിയ ടീമിനെ ഹോട്ടലിലെ ജീവനക്കാർ കാവി ഷാൾ അണിയിച്ച് സ്വീകരിക്കുന്ന വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ അതിവേഗം പ്രചരിക്കുന്നത്.

ജീവനക്കാർ കളിക്കാരെ പാനീയങ്ങൾ നൽകി സ്വാഗതം ചെയ്യുന്നതും ടീമിനെ സ്വാഗതം ചെയ്യുന്ന മുദ്രാവാക്യങ്ങളുള്ള പ്ലക്കാർഡുകൾ കൈയിൽ പിടിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. നാട്ടിൽ എത്തിയ താരങ്ങൾക്ക് സ്‌നേഹത്തിന്റെയും ആദരവിന്റെയും സൂചകമായി ജീവനക്കാർ ഷാളും നൽകി. ഇതിനിടയിൽ, കുറച്ച് കളിക്കാർക്കും സപ്പോർട്ട് സ്റ്റാഫിനും കാവി നിറത്തിലുള്ള ഷാൾ നൽകുകയായിരുന്നു . വീഡിയോ വൈറലായതോടെ പാക് താരങ്ങളെ കാവി നിറത്തിലുള്ള ഷാൾ ധരിക്കാൻ പ്രേരിപ്പിച്ചത് ജയ് ഷായുടെ മാസ്റ്റർ സ്ട്രോക്ക് ആണെന്ന് നിരവധി നെറ്റിസൺസ് ചൂണ്ടിക്കാട്ടുന്നു. വെള്ള ഷർട്ടും പച്ച ജാക്കറ്റും കാവി ഷാളും ധരിച്ച ബാബർ അസത്തിന്റെ വസ്ത്ര ധാരണത്തിന് ഭാരതത്തിന്റെ പതാകയോട് സാമ്യമുള്ളതായി ഒരു നെറ്റിസൺ പറയുന്നു .

Related Articles

Latest Articles