Wednesday, September 30, 2026

ഈ ലക്ഷണങ്ങള്‍ നിങ്ങൾക്കുണ്ടെങ്കിൽ ശ്രദ്ധിക്കുക; കാൻസറിന്റേതാകാൻ സാധ്യത

എല്ലാകാലത്തും ആളുകൾ ഭയത്തോടുകൂടി കാണുന്ന രോഗമാണ് കാൻസർ. എന്നാല്‍, ആരംഭഘട്ടത്തില്‍ തന്നെ കാന്‍സര്‍ തിരിച്ചറിയാന്‍ സാധിച്ചാല്‍ വളരെ എളുപ്പം ഇത് സുഖപ്പെടുത്താവുന്നതാണ്.

കൃത്യമായ ശ്രദ്ധയും നിരീക്ഷണവും ഉണ്ടെങ്കില്‍ നമുക്ക് കാന്‍സറിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.

ഇവയൊക്കെയാണ് കാന്‍സറിന്റെ ലക്ഷണങ്ങള്‍

1. ശരീരത്തില്‍ കാണപ്പെടുന്ന മുഴകളും തടിപ്പും

2. ഉണങ്ങാത്ത വ്രണങ്ങള്‍

3. പെട്ടന്നുള്ള ഭാരക്കുറവ്.

4. അകാരണമായുള്ള ക്ഷീണവും വിട്ടുമാറാത്ത പനിയും

5. മറുക്, അരിമ്ബാറ ഇവയുടെ നിറത്തിലും ആകൃതിയിലും വലിപ്പത്തിലുമുണ്ടാകുന്ന വ്യതിയാനം.

6. വായ്ക്കുള്ളില്‍ പഴുപ്പ്

7. മലമൂത്രവിസര്‍ജ്ജനത്തിലുണ്ടാകുന്ന മാറ്റങ്ങള്‍

8. വിട്ടുമാറാത്ത ചുമ

9. ഭക്ഷണം വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ദഹനപ്രശ്നങ്ങളും

ഇവയെല്ലാം തന്നെ കാന്‍സറിന്റെ ലക്ഷണങ്ങള്‍ ആകണമെന്നില്ല. എന്നാല്‍, ഈ ലക്ഷണങ്ങളില്‍ ഏതെങ്കിലും ചികിത്സയ്ക്ക് ശേഷവും നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഉടന്‍ വിദഗ്ദ പരിശോധന നടത്തുക.

Related Articles

Latest Articles