Friday, September 25, 2026

കൊവിഡ് വ്യാപനഭീതി; തമിഴ്നാട്ടിൽ മാസ്ക് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമാക്കി

ചെന്നൈ: തമിഴ്നാട്ടിൽ വീണ്ടും കോവിഡ് വർധിക്കുന്നു. ഈ സാഹചര്യത്തിൽ മാസ്ക് ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കർശനമാക്കി. എല്ലാവരും മാസ്ക് കർശനമായി ധരിച്ചിരിക്കണമെന്ന് അധികൃതർ അറിയിച്ചു. മാസ്ക് ധരിയ്ക്കാത്തവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ജെ. രാധാകൃഷ്ണൻ പറഞ്ഞു.

മദ്രാസ് ഐഐടിയിൽ കൊവിഡ് വ്യാപനം കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടിഎടുത്തത്. രണ്ട് ദിവസത്തിനകം ഒരു അധ്യാപകൻ ഉൾപ്പെടെ 30 പേർക്കാണ് ഐഐടിയിൽ രോഗം ബാധിച്ചത്. ഇവരെ തരമണിയിലുള്ള ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയിട്ടുണ്ട്. സമ്പർക്കത്തിലുള്ളവരും രോഗലക്ഷണങ്ങൾ ഉള്ളവരും ക്വാറന്‍റീനിലാണ്.

Related Articles

Latest Articles