Friday, January 9, 2026

ഭക്ഷണം കഴിക്കാനായി വിലങ്ങഴിച്ചു: പോലീസിനെ തള്ളി മാറ്റി ഓടി രക്ഷപ്പെട്ടത് അന്യസംസ്ഥാന തൊഴിലാളി; ഞെട്ടിത്തരിച്ച് കേരളം പോലീസ്

തിരുവനന്തപുരം: കഞ്ചാവു കേസിൽ പിടിയിലായ അന്യസംസ്ഥാന തൊഴിലാളി പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. കൃഷ്ണചന്ദ്ര സ്വയിൻ ആണ് കഴക്കൂട്ടം പോലീസ് സ്റ്റേഷനിൽ നിന്നും രാത്രി ഒരുമണിയോടെ ഓടി രക്ഷപ്പെട്ടത്. ഇയാൾ ഒഡീഷ സ്വദേശിയാണ്.

കഴിഞ്ഞ ദിവസമാണ് ഇയാളെ ചിറ്റാറ്റുമുക്ക് ഭാഗത്ത് നിന്ന് കഞ്ചാവുമായി പോലീസ് പിടികൂടിയത്. മാത്രമല്ല ഒരു കിലോയോളം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇന്ന് കോടതിയിൽ ഹാജരാക്കാനിരിക്കെയാണ് ഓടി രക്ഷപെട്ടത്. ഇന്നലെ രാത്രി ഭക്ഷണം കഴിക്കാനായി ഒരു കൈയിലെ വിലങ്ങഴിച്ചപ്പോൾ പോലീസിനെ തള്ളി മാറ്റി ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ പിടികൂടാനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Related Articles

Latest Articles