Friday, October 9, 2026

കാട്ടില്‍ സിംഹക്കൂട്ടത്തിന്റെ വാലില്‍ പിടിച്ച് ചിരിച്ചും കളിച്ചും നടന്ന് യുവതി: വീഡിയോ വൈറൽ

പൊതുവെ സിംഹം എന്നുകേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങൾക്ക് ഭയമാണ്. എന്നാൽ ഇപ്പോഴിതാ സിംഹക്കൂട്ടത്തിന്റെ കൂടെ നടക്കുന്ന ഒരു യുവതിയുടെ വീഡിയോ വൈറലായിരിക്കുകയാണ്. മാത്രമല്ല ഒന്നല്ല ആറു സിംഹങ്ങളുടെ കൂടെയാണ് ഒരു പേടിയുമില്ലാതെ യുവതിയുടെ നടത്തം.

അതേസമയം സിംഹങ്ങളില്‍ ഒന്നുപോലും യുവതിയെ ആക്രമിക്കാതെ നടന്നുനീങ്ങുന്നത് കാണാം. കൂടാതെ സിംഹങ്ങളില്‍ ഒന്നിന്റെ വാലില്‍ പിടിച്ചുകൊണ്ട് യുവതി നടക്കുന്ന ദൃശ്യമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. ഈ വീഡിയോ വൈറലായതോടെ അതിശയത്തോടെയാണ് ജനങ്ങൾ കാണുന്നത്.

മാത്രമല്ല വീട്ടില്‍ വളര്‍ത്തുന്ന പട്ടികളെ പോലെ വളരെ അനുസരണയോടെ എന്ന് തോന്നുന്ന രീതിയിലാണ് സിംഹങ്ങളുടെ നടത്തം. തുടർന്ന് യുവതി ചിരിച്ചും കളിച്ചുമാണ് സിംഹങ്ങളുടെ പിന്നാലെ നടക്കുന്നത്. യുവതിയെ മാത്രമല്ല വീഡിയോ ഷൂട്ട് ചെയ്യുന്ന ആളെയും സിംഹങ്ങള്‍ ആക്രമിക്കുന്നില്ല.

Related Articles

Latest Articles