Tuesday, January 13, 2026

വൻ കഞ്ചാവ് വേട്ട; കൊല്ലത്ത് 40 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊല്ലം: കൊല്ലത്ത് ശാസ്താംകോട്ടയിൽ 40 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പുതിയകാവിൽ നിന്നാണ് കഞ്ചാവുമായുള്ള വാഹനമെത്തിയത്.

ശാസ്താംകോട്ട, കുണ്ടറ പോലീസിന്റെയും എസ്.പിയുടെ സ്ക്വാഡിൻ്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന ഉണ്ടായിരുന്നത്. ഇവിടങ്ങളില്‍, സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരിമരുന്ന് വിതരണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പോലീസ് പരിശോധന ശക്തമാക്കിയത്.

Related Articles

Latest Articles