മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് വൻ കഞ്ചാവ് വേട്ട. 185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ഇന്ന് രാവിലെയാണ് എക്‌സൈസ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്. നിലമ്പൂർ എക്‌സൈസിന് ലഭിച്ച വിവരത്തെ തുടർന്നുണ്ടായ പരിശോധനയിലാണ് സംഘം പിടിയിലായത്. കൂറ്റമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ, ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
185 കിലോ കഞ്ചാവും ഹാഷിഷ് ഓയിലുമാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തത്. ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലായി ചാക്കിൽ കെട്ടിയ നിലയിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കൂടാതെ ഹോണ്ട സിറ്റി കാറിൽ സൂക്ഷിച്ചിരുന്ന ഒരു ലിറ്ററോളം ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്. എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചതെന്നുള്ള കാര്യങ്ങളിൽ വ്യക്തത ലഭിച്ചിട്ടില്ല. ഹമീദ് മലപ്പുറത്തും ഇതര ജില്ലകളിലും വ്യാപകമായി കഞ്ചാവ് എത്തിച്ച് നൽകുന്ന കണ്ണിയാണെന്നാണ് എക്‌സൈസ് വ്യക്തമാക്കി.

