Monday, April 29, 2024
spot_img

രണ്ടും കൽപിച്ച് ക്യാപ്റ്റൻ: ‘സിദ്ദുവിന് മുന്നില്‍ മുട്ടുമടക്കില്ല’; പട്യാലയിൽ നിന്ന് മത്സരിക്കുമെന്ന് അമരീന്ദർ സിങ്

അമൃത്സര്‍: പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് (Amarinder Singh) അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പട്യാലയില്‍ നിന്ന് മത്സരിക്കും. ‘ഞാൻ പട്യാലയിൽ നിന്ന് മത്സരിക്കും. പട്യാല 400 വർഷമായി ഞങ്ങളോടൊപ്പമുണ്ട്. സിദ്ദു കാരണം ഞാൻ അത് ഉപേക്ഷിക്കാൻ പോകുന്നില്ല’ -ക്യാപ്റ്റൻ സിങ്​ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

നേരത്തെ നാലു തവണ പട്യാലയിൽ നിന്ന് അമരീന്ദർ മൽസരിച്ചു വിജയിച്ചിരുന്നു. അമരീന്ദർ കുടുംബത്തിന്റെ ശക്‌തി കേന്ദ്രമാണ് പട്യാല. അമരീന്ദറിന്റെ ഭാര്യ പ്രണീത് കൗർ 2014 മുതൽ 2017 വരെ മൂന്നു വർഷക്കാലം പട്യാലയെ പ്രതിനിധീകരിച്ചു. അതേസമയം നവംബർ ആദ്യം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ സ്വന്തം രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുകയും സംസ്ഥാനത്തെ 117 നിയമസഭാ സീറ്റുകളിലും തങ്ങൾ മത്സരിക്കുമെന്നും അമരീന്ദർ അറിയിച്ചിരുന്നു. സെപ്തംബര്‍ 18ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.

Related Articles

Latest Articles