Friday, April 26, 2024
spot_img

‘പാര്‍ട്ടിക്കുള്ളില്‍ അവഹേളിതനായി; പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രാജിവെച്ചു

ചണ്ഡീഗഡ് : പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് രാജിവെച്ചു. രാജ്ഭവനിലെത്തിയ അമരീന്ദര്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറി. എം എല്‍ എമാരുടെ യോഗം പാര്‍ട്ടി വിളിച്ചുചേര്‍ക്കുന്നതിന് തൊട്ടുമുമ്പായിരിന്നു രാജി. തന്റെ മേല്‍ ഹൈക്കമാന്റിനും സംശയം തോന്നി. ഭാവി രാഷ്ട്രീയം എന്താണെന്ന് തീരുമാനിച്ചിട്ടില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച്‌ തീരുമാനമെടുക്കുമെന്നും അമരീന്ദര്‍ പറഞ്ഞു.

https://twitter.com/ANI/status/1439193250380726274

മുഖ്യമന്ത്രിയും പിസിസി അധ്യക്ഷനും തമ്മില്‍ ദീര്‍ഘ നാളായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരമായ നവ ജ്യോതി സിങ് സിദ്ദുവിനെ പിസിസി അധ്യക്ഷനാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നപ്പോള്‍ മുതല്‍ അമരീന്ദര്‍ തന്റെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. നേരത്തെ സോണിയാ ഗാന്ധിയുമായി അമരീന്ദര്‍ ടെലിഫോണില്‍ ആശയവിനിമയം നടത്തിയിരുന്നു. മൂന്നാം തവണയാണ് താന്‍ പാര്‍ട്ടിയില്‍ അപമാനിക്കപ്പെടുന്നതെന്നും ഇനിയും അപമാനം സഹിച്ച്‌ തുടരാനാകില്ലെന്നും അമരീന്ദര്‍ സോണിയയെ അറിയിച്ചിരുന്നു.

അതേസമയം അമരീന്ദറും സിദ്ധുവും തമ്മില്‍ യാതൊരു ഭിന്നതയുമില്ലെന്നും അഥവാ അങ്ങനെ എന്തെങ്കിലും ഒരു തര്‍ക്കമുണ്ടെങ്കില്‍ അത് പാര്‍ട്ടിക്ക് ഗുണമേ ചെയ്യൂ എന്നും പഞ്ചാബിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.

Related Articles

Latest Articles