Friday, October 2, 2026

നിയന്ത്രണം വിട്ട കാർ കാല്നടയാത്രികരെ ഇടിച്ചു തെറിപ്പിച്ചു; രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം, ഒരാളുടെ മൃതദേഹം കണ്ടെത്തിയത് പുഴയിൽ നിന്ന്

വയനാട്: മാനന്തവാടി ചങ്ങാടക്കടവ് പാലത്തിന് സമീപം വാഹനാപകടത്തിൽ രണ്ട് അന്യസംസ്ഥാന തൊഴിലാളികൾക്ക് ദാരുണാന്ത്യം. നിയന്ത്രണം വിട്ട് വന്ന കാർ കാൽനട യാത്രക്കാരായ അന്യസംസ്ഥാന തൊഴിലാളികളെ ഇടിക്കുകയായിരുന്നു.

ഉത്തർപ്രദേശ് സ്വദേശി ദുർഗാപ്രസാദ്, ബംഗാൾ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്. വാഹനത്തിന്റെ ഇടിയേറ്റ് പുഴയിലേക്ക് തെറിച്ചു വീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയർഫോഴ്സാണ് കണ്ടെത്തിയത്. പരിക്കേറ്റ കാർ യാത്രികരെ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles