ഒറ്റപ്പാലം:കാറും ലോറിയും കൂട്ടിയിടിച്ച് അപകടം.ഒറ്റപ്പാലത്ത് 79കാരന് ദാരുണാന്ത്യം.തൃത്താല കക്കാട്ടിരി കൂമ്പ്രചേരത്ത് വളപ്പിൽ മുഹമ്മദാണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് 2.30 ന് ശേഷം ഒറ്റപ്പാലം തെന്നടി ബസാറിൽ വെച്ചായിരുന്നു അപകടം.
വാണിയംകുളത്ത് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് വരികയായിരുന്ന ലോറിയും കുളപ്പുള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പത്തിരിപ്പാലയിൽ നിന്ന് സുഹൃത്തിനെ കണ്ട് കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം.

