Saturday, January 3, 2026

കാര്‍ മരത്തിലിടിച്ചു; ഒന്നരവയസ്സുകാരനും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം, മരിച്ചത് ഒരു വര്‍ഷം മുമ്പ് ദത്തെടുത്ത കുഞ്ഞ്

കോട്ടയം: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് ഒന്നരവയസ്സുകാരനും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം. കാറപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു ഇരുവരും. മണിമല പൂവത്തോലി തൂങ്കുഴിയില്‍ ലിജോയുടെ മകന്‍ ഇവാന്‍ ലിജോ, ലിജോയുടെ ഭാര്യാമാതാവ് മോളി സെബാസ്റ്റ്യന്‍ എന്നിവരാണ് മരിച്ചത്. 70 വയസ്സായിരുന്നു.

ബുധനാഴ്ച രാവിലെയാണ് ഇവാന്‍ മരിച്ചത്. മോളി വൈകീട്ടും. കഴിഞ്ഞ ജനുവരിയിലാണ് ലിജോയും ഭാര്യ മഞ്ജുവും തൃശ്ശൂരില്‍നിന്ന് ഇവാനെ ദത്തെടുക്കുന്നത്.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു അപകടം നടന്നത്. കുടുംബം അര്‍ത്തുങ്കല്‍ പള്ളിയില്‍ പോയി മടങ്ങവേയായിരുന്നു അപകടം. സംസ്‌കാരം വ്യാഴാഴ്ച രണ്ടിന് ചെറുവള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.

Related Articles

Latest Articles