Friday, May 3, 2024
spot_img

ഇടുക്കിയിൽ വാഹനം 500 അടി താഴ്ചയിൽ കൊക്കയിലേക്ക് പതിച്ചു; മറയൂര്‍ റോഡിലെ ഒന്‍പതാം മൈല്‍ വളവ് തിരിക്കുന്നതിനിടെ വാഹനം തെന്നിമാറി അപകടം

മൂന്നാർ: ഇടുക്കിയിൽ അപകടത്തിൽപ്പെട്ട വാഹനം അഞ്ഞൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞു. കെഡിഎച്ച്പി മാട്ടുപ്പെട്ടി തെയില ഫാക്ടറിയിലെ ഓഫീസറായ ജോയ്‌സ് ജേക്കപ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ജോയ്സ് ജേക്കപ്പ് അപകടത്തിൽ നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മറയൂര്‍ റോഡിലെ ഒന്‍പതാം മൈല്‍ വളവ് തിരിക്കുന്നതിനിടെ വാഹനം തെന്നിമാറി കൊക്കയിലേക്ക് പതിക്കുകയായിരുന്നു.

അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായി തകര്‍ന്നെങ്കിലും കാറിന്റെ എയര്‍ബാഗ് തുറന്നതിനാല്‍ ജോയ്‌സ് രക്ഷപ്പെട്ടു. വാഹനത്തിന്റെ വശത്തെ ഗ്ലാസ് അടിച്ചുതകര്‍ത്താണ് ജോയ്സ് പുറത്തിറങ്ങിയത്. പിന്നാലെ മുകളിലേക്ക് കയറി സമീപവാസികളെ വിവരമറിയിക്കുയായിരുന്നു. പിറകിലെത്തിയ വാഹനത്തിലെ യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂന്നാറില്‍ നിന്നും അഗ്നിശമനസേനയടക്കം അപകടം നടന്ന സ്ഥലത്ത് എത്തിയിരുന്നു.

Related Articles

Latest Articles