Saturday, January 10, 2026

തൃശ്ശൂരിൽ വാഹനാപകടം; കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

തൃശ്ശൂർ: തൃശ്ശൂരിൽ വാഹനാപകടം. തലോറില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തൃശ്ശൂരിൽ വാടകക്ക് താമസിക്കുന്ന വെട്ടുകാട് ഏഴാംകല്ല് വെളിയത്തുപറമ്പില്‍ വീട്ടില്‍ ജനാര്‍ദ്ദനന്റെ മകന്‍ നിഖില്‍ (30) ആണ് ബസ് ഇടിച്ച് മരിച്ചത്.

ഉണ്ണിമിശിഹാ പള്ളിക്ക് സമീപം രാവിലെയായിരുന്നു അപകടം. ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിഖിൽ സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിഖിൽ ബസ്സിനടിയിൽപ്പെടുകയായിരുന്നു.

തുടർന്ന് നിഖിലിന്റെ ശരീരത്തിലൂടെ ബസ്സിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി. നിഖില്‍ തത്ക്ഷണം മരിച്ചു. മൃതദേഹം തൃശ്ശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles

Latest Articles