Tuesday, October 20, 2026

ഒറ്റപ്പാലത്ത് വാഹനാപകടം; 9 വയസ്സുകാരി മരിച്ചു, അഞ്ച് പേർക്ക് പരുക്ക്

പാലക്കാട്: ഒറ്റപ്പാലത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഒമ്പത് വയസ്സുകാരിയാണ് മരിച്ചത്. ഒറ്റപ്പാലം പത്തൊൻപതാം മൈലിൽ വച്ചാണ് അപകടമുണ്ടായത്. ശ്യാം-ചിത്ര ദമ്പതികളുടെ മകൾ പ്രജോഭിതയാണ് മരിച്ചത്.

കാറിൽ ഉണ്ടായിരുന്ന മറ്റ് 7 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
പട്ടാമ്പി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം തെറ്റിയ കാർ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 12.30 ന് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ബന്ധുവീട്ടിലേക്ക് പോകുന്നതിനിടയിലാണ് അപകടമുണ്ടായത്.

Related Articles

Latest Articles