Monday, December 22, 2025

സംസ്ഥാനത്ത് കാറുകളിൽ തീ പടരുന്നത് പതിവാകുന്നു;
ആലപ്പുഴയില്‍ ഓട്ടത്തിനിടയിൽ കാറിന് തീ പിടിച്ചു; ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

ആലപ്പുഴ : സംസ്ഥാനത്ത് കാറിൽ തീ പടർന്നുള്ള അപകടങ്ങൾ പതിവാകുന്നു. ഇന്ന് ദേശീയ പാതയില്‍ ഹരിപ്പാട് മാധവ ജംഗ്ഷന് സമീപം ഓട്ടത്തിനിടെ കാറിന് തീ പിടിച്ചു. ഓട്ടത്തിനിടെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഡ്രൈവര്‍ കാറിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

കരുവാറ്റ സ്വദേശി അക്ഷയ് ആണ് കാര്‍ ഓടിച്ചിരുന്നത്. കരുവാറ്റയില്‍നിന്നു കായംകുളത്തെ വര്‍ക്ക് ഷോപ്പിലേക്ക് കൊണ്ടുപോകവെയായിരുന്നു അപകടം. ഉടൻ തന്നെ അഗ്‌നിരക്ഷാ സേനയുടെ യൂണിറ്റ് സ്ഥലത്തെത്തി തീ അണച്ചു.

Related Articles

Latest Articles