Monday, October 12, 2026

ഷോർട്ട് സർക്യൂട്ട്;ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ച് ആൺകുട്ടി മരിച്ചു; ഏഴ് പേർക്ക് പൊള്ളലേറ്റു

ഷിം​ല: ഇരുനിലക്കെട്ടിടത്തിന് തീ പിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ ആൺകുട്ടി മരിച്ചു.ഏഴ് പേർക്ക് പൊള്ളലേറ്റു. ജില്ലയിലെ രോഹ്റു സബ്ഡിവിഷനിലെ സോഹൻലാൽ എന്നയാളുടെ ഇരുനിലവീട്ടിലാണ് തീ പിടുത്തമുണ്ടായത്.

ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് കുട്ടി മരിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് വീടിന് തീ പിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി അധികൃതർ അറിയിച്ചു.

Related Articles

Latest Articles