Saturday, April 27, 2024
spot_img

തൂക്കുവിളക്ക് വീടുകളിൽ ഉപയോഗിക്കാമോ ? പ്രാധാന്യം അറിയാം …

തൂക്കുവിളക്ക്, നിലവിളക്ക് എന്നിവ വീടുകളിൽ സാധാരണ കണ്ടുവരുന്നവയാണ്. പൂമുഖത്ത് തൂക്കുവിളക്ക് ഉപയോഗിക്കുന്നവരുണ്ട്. എന്നാൽ യാതൊരു ദേവതാ സാന്നിദ്ധ്യമില്ലാത്ത ഒന്നാണ് തൂക്കുവിളക്ക്.നിലവിളക്ക് കൊളുത്തിയതിന് ശേഷം വെളിച്ചത്തിനോ അലങ്കാരത്തിനോ തൂക്കുവിളക്ക് ഉപയോഗിക്കാം. വിളക്കുകളിൽ നിലവിളക്ക് കൊളുത്തുന്നത് തന്നെയാണ് അത്യുത്തമം.

ത്രിമൂർത്തി ചൈതന്യവും സകല ദേവതാ സാന്നിധ്യവും നിറഞ്ഞു നിൽക്കുന്ന വിളക്കാണ് നിലവിളക്ക്. അടിഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണു ഭഗവാനെയും മുകൾ ഭാഗം ശിവനെയും കുറിക്കുന്നു.
കൂടാതെ നിലവിളക്കിലെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതിദേവിയെയും നാളത്തിലെ ചൂട് പാർവതീ ദേവിയെയും പ്രതിനിധീകരിക്കുന്നു. ഇതിനാലാണ് ശരീര ശുദ്ധിയോടെയും ഭക്തിയോടെയും നിലവിളക്ക് ഭവനത്തിൽ തെളിക്കണമെന്നു പറയുന്നത്.

Related Articles

Latest Articles