വാക്സിൻ വിരുദ്ധനായ കര്‍ദിനാള്‍ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സ തേടി. അമേരിക്കയിലെ കത്തോലിക്കാ അതിരൂപതയുടെ കര്‍ദ്ദിനാളായ റെയ്മണ്ട് ലിയോ ബുര്‍ക്കെയാണ് കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ വെന്‍റിലേറ്ററില്‍ കഴിയുന്നത്. കടുത്ത പാരമ്പര്യവാദിയും വലതുപക്ഷ ആശയങ്ങൾ മുറുകെപിടിച്ചിരുന്ന വ്യക്തിയുമായ കർദ്ദിനാൾ റെയ്മണ്ട് കൊവിഡ് വൈറസിനെ വുഹാൻ വൈറസ് എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
അമേരിക്കയില്‍ നല്‍കുന്ന വാക്‌സിനില്‍ ചിപ്പുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ തന്നെ ആരും കൊവിഡ് വാക്‌സിന്‍ എടുക്കരുതെന്നും തന്റെ സഭയിലെ ജനങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2020 മെയ് മാസത്തിലായിരുന്നു വാക്സിന്‍ സംബന്ധിച്ച് കര്‍ദ്ദിനാളിന്‍റെ വിവാദ പ്രസ്താവന വന്നത്. അമേരിക്കൻ പൗരന്മാരെ വാക്സിൻ എടുക്കാൻ നിർബന്ധിക്കുന്നതിനു പിന്നിൽ ഗുരുതരമായ ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം ഇതിനു മുമ്പ് പ്രസ്താവന ഇറക്കിയിരുന്നു.
എഴുപത്തിമൂന്നുകാരനായ കര്‍ദ്ദിനാളിനെ ഓഗസ്റ്റ് 10 നാണ് കൊവിഡ് പോസിറ്റീവായതായി സ്ഥിരീകരിച്ചത്.ട്വിറ്ററിലൂടെ കർദ്ദിനാൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ പിറ്റേദിവസം രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയതായി കര്‍ദ്ദിനാളിന്റെ ഉദ്യോഗസ്ഥര്‍ ട്വീറ്റ് ചെയ്തു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

