Saturday, December 20, 2025

കോഴിക്കോട് കോട്ടൂളിയില്‍ കാറുകള്‍ കത്തിയമർന്നത് ഷോർട് സര്‍ക്യൂട്ട് കാരണം; ദില്ലി രജിസ്ട്രേഷനിലുള്ള കാറിലെ യാത്രക്കാരെ തിരിച്ചറിഞ്ഞു

കോഴിക്കോട് ;ചൊവ്വാഴ്ച്ച രാത്രി കോട്ടൂളിയില്‍ അപകടത്തില്‍പ്പെട്ട കാറുകള്‍ കത്തിയമരാൻ കാരണം അപകടത്തിൽ കാറിലുണ്ടായ ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നു പ്രാഥമിക നിഗമനം. കാറുകളില്‍ ഫൊറന്‍സിക് പരിശോധന പൂര്‍ത്തിയായി.അപകടത്തിൽ പൂര്‍ണമായും അഗ്നി വിഴുങ്ങിയ ദില്ലി റജിസ്ട്രേഷൻ നമ്പറിലുള്ള കാറിലെ യാത്രക്കാരെ പൊലീസ് തിരിച്ചറിഞ്ഞു.

കാറില്‍ വിശദ പരിശോധന നടത്തിയ ശേഷം ഫൊറന്‍സിക് വിഭാഗവും അപകട കാരണം ഷോർട് സർക്യൂട്ട് എന്ന നിഗമനത്തിലാണ് എത്തിയത്. കാറിന്‍റെ വയറിങ്ങുകളില്‍ പുറത്തുനിന്നുള്ള ഉപകരണങ്ങൾ ഘടിപ്പിക്കുന്നതിന്റെ ഭാഗമായി ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മനസ്സിലായി. രണ്ടു ദിവസത്തിനകം ഫൊറന്‍സിക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്വകാര്യ ബാങ്കിന്‍റെ നടക്കാവ് ശാഖയിലുള്ള എക്സിക്യൂട്ടീവ് അര്‍ജുന്‍, അദ്ദേഹത്തിന്‍റെ 2 സുഹൃത്തുക്കള്‍ എന്നിവരാണു കാറിലുണ്ടായിരുന്നത്. ഇവര്‍ ലഹരി ഉപയോഗിച്ചാണു വാഹനം ഓടിച്ചതെന്ന് സംശയമുണ്ടെങ്കിലും തെളിയിക്കാനായിട്ടില്ല.

Related Articles

Latest Articles