Wednesday, May 15, 2024
spot_img

എച്ച്1ബി വീസയിൽ മാറ്റത്തിന് ഒരുങ്ങി അമേരിക്ക ;
കോളടിച്ചത് ഇന്ത്യൻ ടെക്കികൾക്ക്

വാഷിങ്ടൻ : ഇന്ത്യക്കാരായ ടെക്കികൾ ടെക് മേഖലയിൽ സുപ്രധാന ഘടകമായ സാഹചര്യത്തിൽ ഇന്ത്യൻ ടെക്കികൾക്ക് ഉപകാരപ്രദമാകുന്ന തരത്തിൽ വീസ നിയമങ്ങൾ പരിഷ്കരിക്കാൻ അമേരിക്ക ഒരുങ്ങുന്നതായി റിപ്പോർട്ട്.സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്കനുവദിക്കുന്ന എച്ച്1ബി, എൽ1 വീസകളിലാണ് മാറ്റമെന്നാണ് സൂചന . വീസ പുതുക്കലുമായി ബന്ധപ്പെട്ടാണു പ്രധാനമായും മാറ്റം വരിക.

2004 വരെ എച്ച്1ബി ഉൾപ്പെടെയുള്ള വീസക്കാർക്ക് അമേരിക്കയിൽ താമസിച്ചുകൊണ്ട് പുതുക്കാൻ അവസരമുണ്ടായിരുന്നു. എന്നാൽ, അതിനുശേഷം നിയന്ത്രണം വന്നു. വിദേശ ടെക് ജോലിക്കാർ അവരവരുടെ മാതൃരാജ്യങ്ങളിൽ തിരികെയെത്തി വീസ പുതുക്കുന്നതാണ് നിലവിലെ രീതി. ഇതു കമ്പനികൾക്കും ജോലിക്കാർക്കും ഒരു പോലെ പ്രയാസമുണ്ടാക്കിയിരുന്നു.

നിലവിൽ ചില സാഹചര്യങ്ങളിൽ വീസ പുതുക്കിക്കിട്ടാൻ 2 വർഷത്തിലേറെ കാത്തിരിക്കേണ്ടി വരാറുണ്ട്. പുതിയ മാറ്റം ഈ വർഷം അവസാനത്തോടെ പരീക്ഷണം ആരംഭിക്കും.

Related Articles

Latest Articles