Saturday, May 4, 2024
spot_img

കോൺഗ്രസ് യോഗത്തിനിടെ വാതിൽ ചവിട്ടിത്തുറന്ന് ആറാം തമ്പുരാൻ കളി;
പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോർജിനെ KPCC സസ്‌പെൻഡ് ചെയ്തു

പത്തനംതിട്ട: കോൺഗ്രസ് യോഗത്തിനിടെ മോശം പെരുമാറ്റത്തിലൂടെ പാർട്ടിയുടെ അപ്രീതി സമ്പാദിച്ച പത്തനംതിട്ട ഡി.സി.സി. മുന്‍ പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ബാബു ജോര്‍ജിനെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍ സസ്‌പെന്‍ഡ് ചെയ്തതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിനിടെ വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചതിനും അപമര്യാദയായി പെരുമാറിയതിനുമാണ് നടപടി നേരിടേണ്ടി വന്നത് .

അടൂര്‍ പ്രകാശ് എം.പി, ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, ജില്ലയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.എം. നസീര്‍ എന്നീ പാർട്ടിയിലെ ഉന്നതർ പങ്കെടുത്ത യോഗം ഡി.സി.സി. പ്രസിഡന്റിന്റെ മുറിയില്‍ നടക്കവെയാണ് യോഗത്തില്‍ നിന്ന് തിരികെ ഇറങ്ങി വന്ന ബാബു ജോര്‍ജ് വാതില്‍ ചവിട്ടിത്തുറക്കാന്‍ ശ്രമിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പൊതുജനമധ്യത്തില്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടായെന്നും ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടന്നതെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടിയെന്ന് കെ.പി.സി.സി. വ്യക്തമാക്കി.

Related Articles

Latest Articles