Saturday, September 26, 2026

പുതുപ്പള്ളി ജോലി വിവാദം; പി ഒ സതിയമ്മയ്‌ക്കെതിരെ കേസ്, ആൾമാറാട്ടത്തിന് കേസെടുത്ത് പോലീസ്

കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തി സംസാരിച്ച മൃഗസംരക്ഷണ വകുപ്പ് മുന്‍ താത്കാലിക ജീവനക്കാരി സതിയമ്മയ്‌ക്കെതിരെ കേസ്. പുതുപ്പള്ളി വെറ്ററിനറി ഓഫീസില്‍ വ്യാജരേഖ ഉണ്ടാക്കി സതിയമ്മ ജോലി ചെയ്തു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

തന്റെ പേരില്‍ വ്യാജരേഖ ചമച്ച് ജോലി നേടിയെന്ന് കാണിച്ച് അയല്‍വാസിയായ ലിജിമോള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോട്ടയം ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. സതിയമ്മയ്ക്ക് പുറമേ ഐശ്വര്യ കുടുംബശ്രീ സെക്രട്ടറി സുധാമോള്‍, പ്രസിഡന്റ് ജാനമ്മ, വെറ്ററിനറി സെന്റര്‍ ഫീല്‍ഡ് ഓഫീസര്‍ ബിനു എന്നിവരാണ് മറ്റു പ്രതികള്‍. ഉമ്മന്‍ ചാണ്ടിയെ പുകഴ്ത്തിയതിന് സതിയമ്മയെ പുറത്താക്കി എന്നതായിരുന്നു യുഡിഎഫ് ആരോപണം.

Related Articles

Latest Articles