Sunday, April 28, 2024
spot_img

ദില്ലിയിൽ ബഹിരാകാശ ഏജൻസിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; തന്റെ പ്രസംഗത്തിനിടെ കുഴഞ്ഞ് വീണ് സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥൻ, പ്രസംഗം നിർത്തിവച്ചു, പിന്നീട് സംഭവിച്ചത് ഇത്

ദില്ലി: ബെംഗളൂരുവിൽ ഐഎസ്ആർഒ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ദില്ലിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ തലസ്ഥാനത്തെത്തി ബഹിരാകാശ ഏജൻസിയെ അഭിനന്ദിച്ചുകൊണ്ട് പ്രസംഗിക്കവെ തന്റെ പ്രസംഗത്തിനിടെ ശാരീരിക അസ്വാസ്ഥ്യം മൂലം തളർന്നുവീണ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഉദ്യോഗസ്ഥനെ രക്ഷിക്കാൻ ഡോക്ടറോട് നിർദ്ദേശം നൽകി. തന്റെ പ്രസംഗം നിർത്തിവച്ച ശേഷം തളർന്ന വീണ ആ വ്യക്തിയുടെ അടുത്തേക്ക് ഓടിയെത്തുകയും അയാൾക്ക് വേണ്ട പരിചരണം നൽകാനും അയാളെ ശുശ്രൂഷിക്കാന്നും പ്രധാനമന്ത്രി ഡോക്ടറോട് നിർദ്ദേശം നൽകുകയായിരുന്നു. വേണ്ട വൈദ്യ സഹായം അയാൾക്ക് ലഭിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗം പുനരാരംഭിച്ചത്.

ഇത് ആദ്യമായല്ല ഇത്തരത്തിൽ ഉള്ള സംഭവം ഉണ്ടാവുന്നത്. തന്റെ പ്രസംഗത്തിനിടെ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് വീണ ആളുകളോട് പ്രധാനമന്ത്രി കാണിക്കുന്ന ഈ കരുതൽ എന്നും ജന ശ്രദ്ധ നേടിയിട്ടുള്ളതാണ്. ജനങ്ങളിലേക്ക് ഇറങ്ങിചെല്ലുന്ന ജന നേതാവാണ് നരേന്ദ്രമോദിയെന്ന് വീണ്ടും അദ്ദേഹം തെളിയിച്ചിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയ വ്യക്തമാക്കുന്നത്.

Related Articles

Latest Articles