Featured

ഇ ബുള്‍ ജെറ്റ് ഫാന്‍സും കുടുങ്ങും!!! കലാപാഹ്വാനം നടത്തിയ ഫാൻസുകാരെ ഇന്നുമുതൽ വീട്ടിലെത്തി പൊക്കും?

ഇ ബുള്‍ ജെറ്റ് ഫാന്‍സും കുടുങ്ങും!!! കലാപാഹ്വാനം നടത്തിയ ഫാൻസുകാരെ ഇന്നുമുതൽ വീട്ടിലെത്തി പൊക്കും? | E BULL JET

ഇ ബുള്‍ ജെറ്റ് ഫാന്‍സും ഉടൻ കുടുങ്ങും. കലാപാഹ്വാനം നടത്തിയ ഫാൻസുകാർക്കെതിരെ നടപടിയെടുക്കാനൊരുങ്ങുയാണ് പോലീസ്. ഇ ബുള്‍ ജെറ്റ് യൂട്യൂബ് വ്‌ളോഗര്‍ സഹോദരങ്ങളായ എബിനെയും ലിബിനെയും കണ്ണൂര്‍ ആര്‍ടിഒ ഓഫീസില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസെടുക്കാനൊരുങ്ങി പൊലീസ്.

സര്‍ക്കാര്‍ സംവിധാനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രോകപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ സൈബര്‍ പൊലീസാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. പ്രകോപനപരമായ വീഡിയോ പ്രചരിച്ചവര്‍ക്കെതിരെയും പൊലീസ് നടപടിയുണ്ടാകുമെന്നാണ് പൊലീസ് അറയിച്ചിരിക്കുന്നത്. ഒരു പ്രമുഖ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

17 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സ് ഉള്ള യൂട്യബ് ചാനലാണ് ഇ ബുൾ ജെറ്റ്. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങളാണ് ചാനലിന് പിന്നിൽ. വാനിൽ യാത്ര നടത്തി അതിന്റെ വീഡിയോ ചാനലിൽ അപ്ലോഡ് ചെയ്യുകയാണ് ഇവർ ചെയ്യുന്നത്. യാത്രകളും ഭക്ഷണവും ഉറക്കവുമെല്ലാം വാനിലായിരിക്കും. ഒരു വീട്ടിൽ ചെയ്യാൻ കഴിയുന്നതെല്ലാം വാഹനത്തിലും അവർ സാധ്യമാക്കുന്നു. ബെഡ്​റൂം, അടുക്കള, ടോയ്​ലെറ്റ്​, കോൺഫറൻസ്​ ഹാൾ, ടി വി, ഫ്രിഡ്​ജ്​ തുടങ്ങി വാഹനത്തിൽ ഇല്ലാത്തതായി ഒന്നുമില്ല.

ഹോട്ടലുകളിൽ റൂം എടുക്കേണ്ട, സ്വന്തമായി ഭക്ഷണം പാകം ചെയ്യാം എന്നതെല്ലാം ഏറെ സൗകര്യമാണ്​. സോളാർ, ജനറേറ്റർ, ഇൻവെർട്ടർ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ്​ വാഹനം നിർത്തിയിടുന്ന സമയത്തേക്ക്​ ആവശ്യമായ വൈദ്യുതി കണ്ടെത്തുന്നത്​. ഇവര്‍ വാനിൽ യാത്ര തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ആഡംബര ഹോട്ടലിലെ ഷെഫ് ജോലി ഉപേക്ഷിച്ചാണ് ഇരുവരും ലോകം ചുറ്റാൻ ഇറങ്ങിയത്. മൂന്ന് വർഷം നീളുന്ന യാത്രയായിരുന്നു ലക്ഷ്യം. ലോക്ക് ഡൗൺ കാരണം പാതിവഴിയിൽ നിലച്ചു. മാസങ്ങൾക്ക് ശേഷം അതിർത്തികൾ തുറന്നതോടെ ഇവർ വീണ്ടും യാത്ര പുറപ്പെടാൻ ഒരുങ്ങുകയായിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

2 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

7 hours ago

അരുണാചലിൽ ചൈനയുടെ കടന്നുകയറ്റമോ? വൈറൽ വീഡിയോയ്ക്ക് പിന്നിൽ ഡീപ്‌ഫേക്ക് പ്രചാരണം

അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…

8 hours ago

ടെൽ അവീവിലെ ആണവ മുന്നറിയിപ്പ് ശത്രുക്കളുടെ നെഞ്ചിടിപ്പേറ്റുന്നു; രാജ്യസുരക്ഷയ്ക്കായി വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവുമായി ബെഞ്ചമിൻ നെതന്യാഹു!

ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…

8 hours ago

ഡിജിറ്റൽ സാമ്പത്തിക സുരക്ഷ ഉറപ്പാക്കി ഭാരതം മുന്നോട്ട്: ഒഡീഷയിൽ ആർബിഐ ഡാറ്റാ സെന്ററും സൈബർ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു

ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…

10 hours ago

ബ്രസീലിൽ ലുലയുടെ ചരിത്രവിജയം! വിദേശ ഇടപെടലുകൾക്കെതിരെ രാഷ്ട്രീയ മുന്നേറ്റം

ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…

11 hours ago