Friday, September 25, 2026

മൂന്നു വയസുകാരന്‍റെ മരണം; അമ്മക്ക് പിന്നാലെ അച്ഛനും അറസ്റ്റില്‍

ആലുവ: മാതാപിതാക്കളുടെ ക്രൂരമര്‍ദനമേറ്റ് മൂന്നു വയസുകാരന്‍ മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും അറസ്റ്റ് ചെയ്തു. മെട്രോയാര്‍ഡിലെ കമ്പനിയില്‍ ഡ്രൈവറായ ഷാജിത് ഖാന്‍ (35) ആണ് അറസ്റ്റിലായത്. കേസില്‍ ജാര്‍ഖണ്ഡ് സ്വദേശിയായ കുട്ടിയുടെ അമ്മ ഹെനയെ (28) നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, കുട്ടിയുടെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണോ എന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ കൊ​ല​ക്കു​റ്റം ചു​മ​ത്തി​യി​രു​ന്നു.
ആ​ലു​വ​യി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്ന കു​ട്ടി വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​ണ് മ​രി​ച്ച​ത്. മ​ര​ണ​ശേ​ഷം ഏ​റ്റെ​ടു​ക്കാ​ൻ ആ​രു​മി​ല്ലാ​തി​രു​ന്ന കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഏ​ലൂ​രി​ലെ സു​മ​ന​സു​ക​ൾ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു.

കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ഏ​ലൂ​ർ പാ​ല​യ്ക്കാ​മു​ക​ൾ ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി. തലയിലേറ്റ ശക്ത​മാ​യ ആ​ഘാ​തം മ​ര​ണ​ത്തി​നി​ട​യാ​ക്കി​യെ​ന്നാ​ണ് എ​റ​ണാ​കു​ളം ഗ​വ. മെ​ഡി​ക്ക​ൽ കോ​ളേജി​ൽ ന​ട​ന്ന പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ന്നു പൊലീ​സ് അ​റി​യി​ച്ചി​രു​ന്നു.

ബുധനാഴ്ച വൈകീട്ടാണ് ഗുരുതരമായി മർദനമേറ്റ നിലയിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീടിന്‍റെ ടെറസില്‍ നിന്ന് വീണാണ് കുഞ്ഞിന് പരുക്കേറ്റതെന്നാണ് ആശുപത്രിയിലെത്തിച്ച മാതാപിതാക്കള്‍ പറഞ്ഞത്. എന്നാല്‍ കുട്ടിക്ക് ക്രൂരമായ പീഡനമേറ്റതായി കണ്ടെത്തി. ഇതേ തുടർന്ന് മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോഴാണ് ക്രൂരത പുറംലോകം അറിഞ്ഞത്.

Related Articles

Latest Articles