Monday, November 16, 2026

ജന്തർ മന്തറിൽ അക്രമസമരം നടത്തിയവരെ വിമർശിച്ചതിന്റെ പേരെയിലെടുത്ത കലാപാഹ്വാന കേസ് ! പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി കോടതി ,ടി.ജി.മോഹൻദാസിന് ജാമ്യം

തിരുവനന്തപുരം : ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി സമരത്തിന്റെ മറവിൽ അക്രമസമരം നടത്തിയവരെ വിമർശിച്ചതിന്റെ പേരെയിലെടുത്ത കലാപാഹ്വാന കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത ടി.ജി. മോഹൻദാസിന് ജാമ്യം അനുവദിച്ച് കോടതി. തുടർച്ചയായ അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാകണമെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കണമെന്നും കോടതി ജാമ്യ ഉത്തരവിൽ പറയുന്നു.

ഒരുവിധത്തിലും ജാമ്യം അനുവദിക്കരുതെന്നും പ്രതി പുറത്തേക്ക് പോയാൽ ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. എന്നാൽ അന്വേഷണവുമായി ടി.ജി. മോഹൻദാസ് സഹകരിക്കുന്നുണ്ടെന്ന് പ്രതിക്ക് വേണ്ടി ഹാജരായ വക്കീൽ വാദിച്ചു. നോട്ടീസ് പോലും നൽകാതെയാണ് ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിൽ എടുത്തതെന്നും ഇത് നിയപരമല്ലെന്നും അഭിഭാഷകൻ കോടതിയിൽ അറിയിച്ചു.

മോഹൻദാസിനെതിരേ കേസ് രജിസ്റ്റർ ചെയ്ത് പതിനൊന്നാം ദിവസമായ ഇന്നലെ വൈകുന്നേരമായിരുന്നു മട്ടാഞ്ചേരിയിലെ വീട്ടിൽ പോലീസ് എത്തിയത്. വീട്ടിൽ പോലീസ് പരിശോധന നടത്തുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തുള്ള സൈബർ സെൽ സംഘമാണ് ടി.ജി മോഹൻദാസിന്റെ വീട്ടിലെത്തിയത്. കലാപാഹ്വാനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അദ്ദേഹത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Related Articles

Latest Articles