Tuesday, November 3, 2026

കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസ് ; പ്രദേശവാസികളായ 6 പേർ പിടിയിൽ

ചെന്നൈ: തമിഴ്നാട്ടിൽ കാഞ്ചീപുരത്തെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 6 പേരെ പോലീസ് പിടികൂടി. സിവിലിമേട് എന്ന സ്ഥലത്തെ പ്രദേശവാസികളായ ആറ് പേർ ചേർന്നാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. മണികണ്ഠൻ, വിപ്പേട് വിമൽ, ശിവകുമാർ, തെന്നരസു, വിഘ്നേഷ്, തമിഴരശൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ കോളേജിലാണ് പെൺകുട്ടി പഠിക്കുന്നത്

പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ അടിച്ചു വീഴ്ത്തിയ ശേഷമാണ് ഇവർ പീഡിപ്പിച്ചത്. വീട്ടിൽ തിരിച്ചെത്തിയ പെൺകുട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതുപോലെ പല കുറ്റകൃത്യങ്ങൾ ചെയ്യുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. . കസ്റ്റഡിയിൽ എടുക്കുന്ന സമയത്ത് പോലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതികൾക്ക് പരിക്ക് പറ്റുകയും തുടർന്ന് അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Related Articles

Latest Articles