Monday, December 29, 2025

കലാപാഹ്വാന ഫെയ്‌സ്ബുക്ക് പോസ്റ്റ്; യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ കേസെടുത്ത് പോലീസ്. കലാപാഹ്വാനത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഓഗസ്റ്റ് 16-ലെ ഫെയ്‌സ്ബുക്ക് കുറിപ്പ് അടിസ്ഥാനപ്പെടുത്തിയാണ് അടൂര്‍ പോലീസിന്റെ നടപടി.

‘മുസ്‌ലിം നാമധാരികളായ സഖാക്കളെ എന്തിന് നിങ്ങള്‍ ബലി കൊടുക്കുന്നു CPM? ‘ എന്ന തലക്കെട്ടില്‍ ഓഗസ്റ്റ് 16 -ന് രാവിലെ ഇട്ട പോസ്റ്റാണ് കേസിന് ആധാരം. ഐ.പി.സി. 1860 സെക്ഷന്‍ 153 പ്രകാരമാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കൊല്ലം ജില്ലാ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇടത് അനുഭാവികളുടെ സാമൂഹികമാധ്യമ കൂട്ടായ്മയാണ് പരാതി നല്‍കിയത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related Articles

Latest Articles