Wednesday, May 15, 2024
spot_img

പ്രശസ്ത തമിഴ് ഗായകന്‍ ബംബ ബക്യാ അന്തരിച്ചു; ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലായിരുന്നു അന്ത്യം

 

ചെന്നൈ : പ്രശസ്ത തമിഴ് ഗായകന്‍ ബംബ ബക്യാ അന്തരിച്ചു. അസുഖത്തെ തുടർന്ന് ചെന്നൈയിൽ ആയിരുന്നു അന്ത്യം . 49 വയസായിരുന്നു . ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്‌ച്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മരണം ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. സർക്കാറിലെ സിംതാംഗരൻ, രജനികാന്തിന്റെ 2.0യിലെ പുള്ളിനാങ്കൽ, ബിഗിലിലെ കാലമേ കാലമേ തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ഗാനങ്ങൾ അദ്ദേഹം ആലപിച്ചിട്ടുണ്ട്.

മണിരത്‌നം സംവിധാനം ചെയ്‌ത എആർ റഹ്‌മാന്റെ പൊന്നിയിൻ സെൽവനിലെ പൊന്നി നദി എന്ന ഗാനമായിരുന്നു അദ്ദേഹത്തിന്റെ അവസാന പ്രോജക്റ്റ്. .

Related Articles

Latest Articles