കോയമ്പത്തൂർ: തമിഴ്നാട്ടിൽ കടുത്ത ജാതിവിവേചനം. സര്‍ക്കാര്‍ ഓഫീസിലെത്തി കീഴ്ജാതിക്കാരനായ ജീവനക്കാരനെക്കൊണ്ട് കാലു പിടിച്ച് മാപ്പ് പറയിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഗൗണ്ടർ വിഭാഗത്തിലെ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റൻറ് മുത്തുസ്വാമിയെക്കൊണ്ട് കാലു പിടിപ്പിച്ചത്. വില്ലേജ് ഓഫീസറായ വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനാണ് ജാതി പറഞ്ഞ് അധിക്ഷേപിച്ചതും, ഭീഷണിപ്പെടുത്തിയതും. ഇന്നലെയാണ് സംഭവം നടന്നത്. കോയമ്പത്തൂര്‍ ജില്ലാ കളക്ടര്‍ വിഷയത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വീടിൻ്റെ രേഖകൾ ശരിയാക്കാനാണ് ഗോപിനാഥ് വില്ലേജ് ഓഫീസിലെത്തിയത്. എന്നാൽ മതിയായ രേഖകളില്ലാത്തതിനാൽ വില്ലേജ് ഓഫീസർ രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തമ്മിൽ തർക്കം ഉടലെടുത്തു. തർക്കത്തിനിടെ ഇയാൾ വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു.
ഇത് തടയാൻ മുത്തുസ്വാമി ശ്രമിച്ചു. പിന്നാലെ ജോലി കളയിക്കുമെന്ന് മുത്തുസ്വാമിയെ ഗൗണ്ടർ ഭീഷണിപ്പെടുതുകയായിരുന്നു.
ഇതിനുശേഷമാണ് മുത്തുസ്വാമിയെക്കൊണ്ട് ഗോപിനാഥ് കാലുപിടിപ്പിച്ചത്. വിഷയത്തില്‍ ഇടപെട്ടതിന് കാലുപിടിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ തന്റെ മക്കള്‍, മുത്തുസ്വാമിയേയും കുടുംബത്തേയും ജീവിക്കാന്‍ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയപ്പോഴാണ് മുത്തുസ്വാമി കരഞ്ഞ് കാലുപിടിച്ചതും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്ന് അപേക്ഷിച്ചതും.വില്ലേജ് ഓഫീസറും അവിടെയുണ്ടായിരുന്നവരും ഇടപെട്ടതോടെ അപകടം മനസ്സിലായ ഗോപിനാഥ്, മുത്തുസ്വാമിയെ എഴുന്നേല്‍പ്പിക്കാനും ശ്രമിച്ചു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

