Sunday, June 2, 2024
spot_img

കാർ അപകടം: നടി യാഷിക ആനന്ത് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ: സുഹൃത്ത് മരിച്ചു

ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടിയും ബിഗ് ബോസ് താരവുമായ യാഷിക ആനന്ദിന് ഗുരുതര പരിക്ക്. ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. നടിയും സംഘവും സഞ്ചരിച്ച ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്. യാഷികയ്‌ക്കൊപ്പം കാറിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ഭവാനിയെന്ന സുഹൃത്ത് അപകടസ്ഥലത്തു വച്ചുതന്നെ മരിച്ചു.

അമിതവേഗത്തിലായിരുന്നു കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മീഡിയനിലേക്ക് ഇടിച്ചുകയറി റോഡിനരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വഴിയിലുള്ളവർ ഓടിയെത്തിയാണ് നടിയെയും കാറിലുണ്ടിയിരുന്ന മറ്റു രണ്ടുപേരെയും പുറത്തെടുത്തത്. എന്നാൽ കാറില്‍ കുടുങ്ങിക്കിടന്ന ഭവാനി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. പൊലീസ് എത്തിയാണ് ഇവരെ കാറില്‍ നിന്ന് പുറത്തെടുത്തത്. മഹാബലിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് വ്യക്തമല്ല.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles