Friday, April 19, 2024
spot_img

ഇനി സ്മാർട്ട് ഫോണുകളെയും, ധൈര്യമായി കുളിപ്പിക്കാം, കേടാകുമെന്ന പേടി വേണ്ടേ വേണ്ട

കാലിഫോര്‍ണിയ: ലോകത്തെ ആദ്യ ആന്റി ബാക്ടീരിയൽ ഫോൺ പുറത്തിറക്കി കാറ്റർപില്ലർ (ക്യാറ്റ്). ക്യാറ്റ് എസ് 42 മോഡൽ സ്മാർട്ട് ഫോൺ രോഗാണുക്കളുടെ വളർച്ചയെയും വ്യാപനത്തെയും കുറയ്ക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഫോണിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്ന സിൽവർ അയോണിന് ഫോണിന്റെ ഉപരിതലത്തിലെ ബാക്ടീരിയയുടെ അളവ് 15 മിനിട്ടിനുള്ളിൽ 80 ശതമാനവും 24 മണിക്കൂറിനുള്ളിൽ 99.9 ശതമാനവും കുറയ്ക്കാൻ കഴിയുമെന്നാണ് ബുള്ളിറ്റ് പറയുന്നത്. ബാക്ടീരിയയെയും വൈറസിനെയും നിർവീര്യമാക്കാൻ ക്യാറ്റ് എസ് 42 ഫോണിന് കഴിയില്ലെങ്കിലും മറ്റ് രോഗകാരികളുടെ വ്യാപനത്തെയും പുനരുത്പ്പാദനത്തെയും തടയാൻ ഈ ഫോണിന് സാധിക്കും. എകദേശം 20000 രൂപ വിലയുള്ള ഈ ഫോൺ പൂർണ്ണമായും വാട്ടർപ്രൂഫ് ആയതുകൊണ്ട് സോപ്പ്, വെള്ളം, അണുനാശിനി, ബ്ലീച്ച് എന്നിവ ഉപയോഗിച്ച് കഴുകാൻ കഴിയും. ഇത് വഴി ബാക്ടീരിയകളെയും വൈറസുകളെയും ചെറുക്കാൻ കഴിയും. ആരോഗ്യവകുപ്പ് ജീവനക്കാർക്കും സാമൂഹിക സേവന രംഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും ധാരാളം യാത്രകൾ ചെയ്യുന്നവർക്കും ഈ ഫോൺ ഉപകാരപ്രദമായിരിക്കും. 2021 ജനുവരിയിൽ ഈ ഫോൺ വിപണിയിൽ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

Latest Articles