Sunday, May 5, 2024
spot_img

പെരിയ കേസ്: മുന്‍ എം എല്‍ എ. കെ വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പേര്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് സിബിഐ

പെരിയ: പെരിയ കേസില്‍ 24 പേര്‍ക്കെതിരെ സി.ബി.ഐ (cbi) കുറ്റപത്രം നല്‍കി. കഴിഞ്ഞ ഡിസംബറിലാണ് സിബിഐ കേസ് ഏറ്റെടുക്കുന്നത്. കേസ് ഏറ്റെടുത്ത് ഒരു വർഷമാകുമ്പോഴാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. എറണാകുളം സി ജെ എം കോടതിയിലാണ് സി ബി ഐ കുറ്റപത്രം നല്‍കിയത്.

സി പി എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. ഉദുമ മുന്‍ എം എല്‍ എയും പാര്‍ട്ടി കാസര്‍കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമന്‍, രാഘവന്‍ വെളുത്തോളി, രാജു ഭാസ്‌കരന്‍ എന്നിവരും കുറ്റപത്രത്തിലുണ്ട്. ഇവർക്കെതിരെ ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

Related Articles

Latest Articles