Friday, May 10, 2024
spot_img

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

ദില്ലി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ണ്ടറി എഡ്യൂക്കേഷനാണ് ഫലങ്ങള്‍ പ്രഖ്യാപിക്കുക. cbse.nic.in, cbseresults.nic.in എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെയാണ് ഫലം അറിയാന്‍ കഴിയുക. examresults.in, indiaresults.com, results.gov.in എന്നീ സെറ്റുകളിലൂടെയും ഫലം പരിശോധിക്കാന്‍ കഴിയും.

ഫെബ്രുവരി 21 നാണ് സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷ ആരംഭിച്ചത്. മാര്‍ച്ച്‌ 29നായിരുന്നു പരീക്ഷ അവസാനിച്ചത്. 18.19 ലക്ഷം കുട്ടികളായിരുന്നു സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷ എഴുതിയത്. 2018 ല്‍ മെയ് 29ന് വൈകീട്ട് നാല് മണിക്കായിരുന്നു. സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചിരുന്നത്. അന്ന് 16.38 ലക്ഷം കുട്ടികളായിരുന്നു പരീക്ഷ എഴുതിയത്. 86.67 ശതമാനമായിരുന്നു കഴിഞ്ഞവര്‍ഷത്തെ വിജയശതമാനം.

Related Articles

Latest Articles