Saturday, December 13, 2025

പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ 20ന് മുൻപ് പ്രഖ്യാപിച്ചേക്കും; സിബിഎസ്ഇ

ദില്ലി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം ജൂലൈ 20ന് മുൻപ് പ്രഖ്യാപിക്കും. 10,11,12 ക്ലാസ്സുകളിലെ മാർക്കുകൾ സംയുക്തമായി പരിഗണിച്ച് സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിക്കാമെന്ന്‌ നിർദേശത്തിന് സുപ്രീം കോടതി അംഗീകാരം നൽകിയിരുന്നു. അതിനു പിന്നാലെയാണ് ജൂലൈ 20നു മുൻപ് പ്രഖ്യാപിച്ചേക്കുമെന്ന അറിയിപ്പ് അധികൃതർ നടത്തിയിരിക്കുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് ഏപ്രിൽ 15നാണ് പത്താംക്ലാസ് പരീക്ഷ റദ്ദാക്കിയത്. പ്രീബോര്‍ഡ് പരീക്ഷാ ഫലം, ഇന്റേണല്‍ അസസ്‌മെന്റ്, യൂണിറ്റ് ടെസ്റ്റുകള്‍ എന്നി മാർക്കുകൾ അടിസ്ഥാനമാക്കിയാണ് പത്താംക്ലാസിലെ മാർക്ക് നിർണയിക്കുക എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ ഫലം ജൂലൈ 31 ന് പ്രസിദ്ധീകരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles