Thursday, April 25, 2024
spot_img

മാതാപിതാക്കളെ ഒരുനോക്കു കാണാൻ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര: കൈകോർത്ത് വിഘ്നേഷും

തമിഴ് സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻ‌താര. സമൂഹ മാധ്യമങ്ങളിൽ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗമാണ് വൈറലാകാറുള്ളത്. മാത്രമല്ല എപ്പോഴും നയൻതാരയും കാമുകൻ വിഘ്നേഷ് ശിവനും ഒന്നിച്ചുള്ള ചിത്രങ്ങളും, വിശേഷങ്ങളുമാണ് എത്താറുള്ളത്. ഇപ്പോഴിതാ ഇരുവരും കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമത്തിൽ വൈറലാവുകയാണ്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കൊച്ചിയിലെത്തിയത്. വിഘ്നേഷിനൊപ്പം കൊച്ചി വിമാനത്താവളത്തിലെത്തിയതിന്റെ ചിത്രം സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്തു വന്നിട്ടുണ്ട്.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

A post shared by nayantharaateam✨ (@nayantharrah)

ഇപ്പോൾ നയൻതാരയുടെ മാതാപിതാക്കളെ കാണാനാണ് കൊച്ചിയിലെത്തിയതെന്നാണ് അനൗദ്യോഗിക വിവരം. ഏതാനും ദിവസങ്ങൾക്കുശേഷം ഇരുവരും ചെന്നൈയിലേക്ക് മടങ്ങുമെന്നും റിപ്പോർട്ടുണ്ട്. എപ്പോഴെത്തെയും പോലെ വിമാനത്തിൽനിന്നും വിഘ്നേഷിന്റെ കൈപിടിച്ച് നയൻതാര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോർത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് പുറത്തുവന്നിട്ടുളളത്. നയൻതാരയും വിഘ്നേഷും വർഷങ്ങളായി പ്രണയത്തിലാണെങ്കിലും, വിവാഹത്തെ കുറിച്ചുള്ള വാർത്തകൾ ഇരുവരും പങ്കുവെച്ചിട്ടില്ല.

Related Articles

Latest Articles