Wednesday, May 8, 2024
spot_img

സ്വകാര്യ ബസുകൾ നാളെ നിരത്തിലിറങ്ങും; സർവീസ് നടത്തുന്നത് പുതിയ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച്

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് നാളെ മുതൽ മു​ത​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് സ​ര്‍​വീ​സ് ന​ട​ത്താ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു. കൂടാതെ സ്വ​കാ​ര്യ ബ​സ് സ​ര്‍​വീ​സി​ന് ഗ​താ​ഗ​ത​വ​കു​പ്പ് പുതിയ മാർഗനിർദ്ദേശവും പു​റ​പ്പെ​ടു​വി​ച്ചു. ഈ മാർഗനിർദ്ദേശങ്ങൾഅനുസരിച്ചായിരിക്കും ബസുകൾ സർവീസ് നടത്തേണ്ടത്. ഒ​റ്റ, ഇ​ര​ട്ട അ​ക്ക ന​മ്പ​ര്‍ അ​നു​സ​രി​ച്ച് ഓ​രോ ദി​വ​സം ഇ​ട​വി​ട്ടാ​ണ് സ​ർ​വീ​സ് ന​ട​ത്തേ​ണ്ട​ത്. വെ​ള്ളി​യാ​ഴ്ച ഒ​റ്റ അ​ക്ക ന​മ്പ​രു​ള്ള ബ​സു​ക​ള്‍​ക്ക് ഓ​ടാം.

തി​ങ്ക​ൾ, ബു​ധ​ൻ, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ ഇ​ര​ട്ട അ​ക്ക ന​മ്പ​റും സ​ര്‍​വീ​സ് ന​ട​ത്താം. എ​ല്ലാ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്കും എ​ല്ലാ ദി​വ​സ​വും സ​ര്‍​വീ​സ് ന​ട​ത്താ​വു​ന്ന സാ​ഹ​ച​ര്യ​മ​ല്ല നി​ല​വി​ല്‍ ഉ​ള്ള​തെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി വ്യക്തമാക്കി. ശ​നി​യും ഞാ​യ​റും സ​ര്‍​വീ​സ് അ​നു​വ​ദ​നീ​യ​മ​ല്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു. എ​ല്ലാ സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ളും ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ഗ​താ​ഗ​ത മ​ന്ത്രി അറിയിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles